ആതിരനിലാവില്‍...

ജാലകം

Tuesday, March 30, 2010

എന്റെ സിനിമ !!!!

ഞങ്ങള്‍ക്ക് ഒരു സിനിമാ ക്യാമ്പ് ഉണ്ടായിരുന്നു കഴിഞ്ഞ മാസം.. ഞങ്ങള്‍ എന്നു വച്ചാല്‍ ഇരിങ്ങാലക്കുടയിലെ പല പല സ്കൂളുകളിലെ കുട്ടികള്‍... ഭരതന്‍ മാഷ്,വിവേകേട്ടന്‍ (ഭരതന്‍ മാഷടെ മോന്‍) പിന്നെ വേറെ ഒരു സാര്‍ ഇവരൊക്കെ ക്ലാസ് എടുത്തു.. ആ..മറന്നു, നിതിനേട്ടന്‍ വന്ന് ഡോക്യുമെന്ററിയെക്കുറിച്ച് പറഞ്ഞു.. അഞ്ചു ദിവസത്തെ ക്യാമ്പ് ആയിരുന്നു.. അതില്‍ ഞങ്ങള്‍ തന്നെ കഥ ഒക്കെ എഴുതിയുണ്ടാക്കി.. ഞാന്‍ എഴുതിയ പ്ലോട്ട് ആണ് സിനിമക്ക് എടുത്തത്..കുറച്ച് മാറ്റം വരുത്തീട്ടോ.. എന്നിട്ട് അത് സിനിമയാക്കി.. 7-8 മിനിറ്റേഉള്ളൂ.. ഞാനാ അതിലെ നായിക.. അത് അമ്മ ഓര്‍ക്കൂട്ടില്‍ കേറ്റി.. അപ്പോ സുധീര്‍മാഷ് പറഞ്ഞു എന്റെ ബ്ലോഗില്‍ ഇടണം ന്ന്...
അതോണ്ട് ദാ ഇവിടെ ഇടുന്നു... കണ്ടിട്ട് അഭിപ്രായം പറയണം ട്ടോ...20 comments:

 1. ‘’ഈ സിനിമയില്‍ എന്റെ കൂടെ ഊണു കഴിക്കുന്ന സീനില്‍ ഉള്ളത് എന്റെ കൂട്ടുകാര്‍ ആര്യ, സജന, ശ്രീലക്ഷ്മി... ആര്യയാണ് ഊണു കഴിക്കാന്‍ വാ എന്ന് വിളിക്കുന്നത്.. പിന്നെ ക്ലാസ് റൂമില്‍ എന്റെ അടുത്തിരിക്കുന്നത് സജന.. ഊണു കഴിക്കുന്ന സീനില്‍ എനിക്ക് പാത്രത്തിന്റെ അടപ്പില്‍ തരുന്നില്ലേ അതു തന്നെ.. അവളുടെ അപ്പുറത്തിരിക്കുന്നത് ശ്രീയും... സജനയുടെ അമ്മയാണ് എന്റെ അമ്മയായി അഭിനയിച്ചേ..

  ReplyDelete
 2. ആഹാ കൊള്ളാലോ.. :)
  പടം കാണട്ടെ എന്നിട്ട് ബാക്കി

  ReplyDelete
 3. പാപ്പു നന്നായിരുന്നു.. ഭാവിയിൽ ഇനിയും മനോഹരമായ കഥകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു..
  പിന്നെ യൂണിഫോം ഇല്ലാത്ത കുട്ടികളും ഉണ്ടായിരുന്നല്ലോ...??ഇതിലെ മുതിർന്നവരുടെ അഭിനയം കുറച്ച് കൂടി മെച്ചപ്പെട്ടാതാക്കാമായിരുന്നു. ജീവിതത്തിൽ മാത്രം അഭിനയിച്ചു ശീലമുളളതു കൊണ്ടാവും കാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ ഒരു മടി... നിങ്ങൾ കുട്ടികളുടെ അഭിനയം എല്ലാം നന്നായിരുന്നു.
  ഒരിക്കൽ കൂടി ആശംസകൾ...

  ReplyDelete
 4. പാപ്പൂ,
  സംഗതി ജോറായിട്ടുണ്ട് :)പാപ്പുവിന്റെ അഭിനയവും കലക്കിയിട്ടുണ്ട്. അതേയ് ഞാനും ഇരിങ്ങാലക്കുടക്കാരനാട്ടാ.

  (കുട്ടികള്‍ എല്ലാവരും നന്നായി അഭിനയിച്ചപ്പോ മുതിര്‍ന്നവര്‍ അത്രക്കങ്ങ്ട് നന്നായിട്ടില്ല എന്നൊരു ചെറിയ കുറവേ ഉള്ളൂ)

  ഇനിയും ഇതുപോലെ നല്ല പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടാകട്ടെ. എല്ലാ ആശംസകളും.

  നന്ദന്‍

  ReplyDelete
 5. ആഹാ കൊച്ചുസംരഭം എന്നരീതിയില്‍ നന്നായിരിക്കുന്നു, ആശംസകള്‍ :)

  ReplyDelete
 6. ഫിലിം നേരത്തെ കണ്ടു. കമന്റാന്‍ സമയം കിട്ടിയില്ല പാപ്പു. പാപ്പു നന്നായി അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഈ മേഖലയില്‍ ഭാവിയുണ്ട് ട്ടോ.

  കൂട്ടുകാരികളും നന്നായി അഭിനയിച്ചു. എല്ലാരോടും എന്റെ അഭിനന്ദനം അറിയിക്കണേ.

  ReplyDelete
 7. :) നന്നായിട്ടുണ്ട് പാപ്പു ..
  keep up the good work...
  ആശംസകള്‍ ...

  ReplyDelete
 8. അമ്മ വശം മോള്‍ക്കുള്ള അഭിനന്ദനങ്ങള്‍ കൊടുത്തയച്ചിട്ട് കുറെ നാളായി. കിട്ടിയോ എന്തോ? ഇനി ഏതായാലും നേരിട്ട് തന്നെ തരാമല്ലോ... മോളും കൂട്ടുകാരും നന്നായി ചെയ്തു. തുടരുക. എല്ലാ ഭാവുകങ്ങളും...

  ReplyDelete
 9. അനവധ്യ സുന്ദരമാതിരനിലാവില്‍
  അന്‍പെഴുമഭിനേത്രി ആതിരയെക്കണ്ടൂ....
  ആയിരം സ്വപ്നങ്ങള്‍ വിരിയുമാമിഴികളില്‍
  അഭിരാമ ശോഭന ഭാവിയെക്കണ്ടു.
  ആത്മാവിലനുഭൂതിവിതറുംകുഞ്ഞാതിര-
  യ്ക്കാശംസകളായിരം നേരുന്നുഹ്ര്'ത്താല്‍.

  ReplyDelete
 10. പാപ്പു. നന്നായി മോളെ.
  മനസ്സില്‍ തട്ടി. നല്ല ഗുണപാടവും.
  അപര്‍ണയും കൂട്ടുകാരികളും ഗംഭീരമാക്കിയപ്പോള്‍,
  മുതിര്‍ന്നവര്‍ അത് കാത്തു സൂക്ഷിച്ചില്ല എന്ന് തോന്നി.
  കൂട്ടുകാരികളോട് പ്രത്യേക അഭിനന്ദനം പറയണേ.
  ഇനിയും ഒരുപാട് ഉയരട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 11. പാപ്പു... ഒരു പാട്‌ സന്തോഷം തോന്നി...നിങ്ങള്‍ കുട്ടികള്‍ ചെയ്യുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ സന്തോഷമുണ്ട്. പാപ്പുവിനെ പോലുള്ളവര്‍ പുതിയ തലമുറയില്‍ ഉണ്ടാവുമ്പോള്‍ നമ്മുടെ ഭാഷ തളരില്ല...ഇനിയും എഴുതണം..എല്ലാവിധ അനുഗ്രഹാശംസകളും.. ...സസ്നേഹം

  ReplyDelete
 12. പാപ്പു കിടിലന്‍ ട്ടാ
  :-)

  ഒരു ചാലക്കുടിക്കാരന്‍ ചേട്ടന്‍

  ReplyDelete
 13. അമ്മയുടെ ബ്ലോഗില്‍ നിന്ന പാപ്പുവിന്റെ ബ്ലോഗില്‍ എത്തിയത്
  ഞാന്‍ ഇപ്പൊ മോളുടെ ഫാനായി

  ReplyDelete
 14. നന്നായിരിക്കുന്നു, മോ‍ളൂ‍.. നല്ല അഭിനയം. എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 15. പാപ്പൂ...
  മനോഹരമായിരിക്കുന്നു...
  മുതിര്ന്നവരെക്കാള് കുട്ടികള് അസ്സലായി ...
  ഇനിയും തുടരുക.
  എല്ലാവിധ ഭാവുകങ്ങളും ...

  ReplyDelete
 16. പാപ്പു.. ഞാന്‍ ഫാന്‍ അയീട്ടോ,മോള്‍ടെ..
  :-)

  ReplyDelete
 17. വളരെ വളരെ വളരെ വളരെ ഇഷ്ടായി പാപ്പൂൂൂൂൂ.............തന്‍റെ അഭിനയത്തില്‍ നല്ലപാോലെ സ്വാഭാവികത വന്നിട്ടുണ്ട്.ഇനിയും ഇത്തരം കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം.
  ഭാവുകങ്ങള്‍...

  ReplyDelete