ആതിരനിലാവില്‍...

ജാലകം

Monday, July 5, 2010

അവരും മനുഷ്യരല്ലേ...?

ഞാന്‍ വെക്കേഷനില്‍ നാട്ടില്‍ പോയിരുന്നു... (കര്‍ണാടകയില്‍)..

ഒന്നര മാസം ഞാന്‍ അപ്പേനേം അമ്മേനേം വിട്ട് (അച്ചൂനേം) നാട്ടില്‍ താമസിച്ചു. അടിച്ചു പൊളിച്ചു. അച്ചു ഇല്ല്യാത്തേന്റെ കുറവ് ണ്ടാര്‍ന്നൂട്ടോ.. ഒന്നര മാസം കഴിഞ്ഞപ്പോ അമ്മേം അപ്പേം വന്നു, അച്ചൂം.

അവര്‍ വന്ന അന്ന് മാംഗ്ലൂരില്‍ വിമാനം ക്രാഷായി. അത് ഞങ്ങള്‍ എല്ലാരും ന്യൂസില്‍ കാണുകയായിരുന്നു. അപ്പോള്‍ ദൊഡ്ഡപ്പ പറയുകയാണ് ‘എല്ലാവരും മുസ്ലീങ്ങളാണ്’ ന്ന്. ‘അവര്‍ കുറേ ബോംബൊക്കെ ഇട്ടതല്ലേ, എല്ലാരും ചത്തോട്ടേ’ ന്ന്. എനിക്ക് അത് കേട്ടപ്പോള്‍ കരച്ചില്‍ വന്നു. അപ്പോള്‍ തന്നെ ദൊഡ്ഡപ്പയോട് ചോദിക്കണമെന്ന് വിചാരിച്ചതാണ്, ‘എന്താ അവരൊന്നും മനുഷ്യരല്ലേ’ന്ന്. പക്ഷേ, ചോദിച്ചാല്‍ ആള് എന്റടുത്ത് ചൂടാവും, അതോണ്ട് ചോദിച്ചില്ല. സ്വകാര്യത്തില്‍ ഞാന്‍ അമ്മയോട് ചോദിച്ചു ‘എന്താ അമ്മേ, അവരും മനുഷ്യരല്ലേ അമ്മേ’ ന്ന്.

(നമ്മുടെ ബന്ധുക്കള്‍ ആരെങ്കിലും അതില്‍ ഉണ്ടായിരുന്നെങ്കിലോ, സ്ഥിതി മാറി ‘അയ്യോ ആ വിമാനം ക്രാഷാവണ്ടായിരുന്നു’ എന്നു പറയും. ഇത് വേറെ ആരോ ആയോണ്ടല്ലേ ദൊഡ്ഡപ്പ ഇങ്ങനെ പറഞ്ഞത്? ങ്ഹും)

അവരും മനുഷ്യരന്ന്യാ....

21 comments:

 1. മനുഷ്യര് മനുഷ്യരോട് ഇങ്ങനെ പറയാന്‍ തുടങ്ങിയാ എന്താ ചെയ്യ്യാ ല്ലേ?

  ReplyDelete
 2. എല്ലാരും ഒന്ന് തന്നെ പാപ്പു...
  ഇതെല്ലാം മാറുന്ന ഒരു കാലം വരും.
  ഇപ്പറഞ്ഞവരില്‍ നിന്നൊക്കെ നമ്മള് മാറീലെ...
  അത്പോലെ...

  ReplyDelete
 3. പാപ്പുവിനെപ്പോലെ ചിന്തിക്കുന്ന ഒരു സമൂഹം വളര്‍ന്നുവരുന്നു എന്നത് തെല്ലൊരാശ്വാസം നല്‍കുന്നു. പാപ്പുവിനും പാപ്പുവിന്‍റെ ബ്ലോഗിനും നന്മകള്‍ നേരുന്നു.

  ReplyDelete
 4. മാര്‍ക്സ് - മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം ...

  ReplyDelete
 5. എല്ലാവരും മനുഷ്യരാണ് എന്നു തിരിച്ചറിയുന്ന കാലമുണ്ടാകും എന്നതിന്റെ തെളിവുതന്നെയല്ലെ പാപ്പൂന്റെ ഈ പോസ്റ്റ്. പാപ്പൂന്റെ കാഴ്ചപ്പാടുള്ള പുതിയ തലമുറയാണ് ഈ രാജ്യത്ത് സമാധാനവും സമഭാവനയും വളര്‍ത്തേണ്ടത്.

  ‘അവര്‍ കുറേ ബോംബൊക്കെ ഇട്ടതല്ലേ, എല്ലാരും ചത്തോട്ടേ’ ന്ന്. കേട്ടപ്പോള്‍ പാപ്പുവിനു വന്ന കരച്ചില്‍ മാറാതിരിക്കട്ടെ. അത് മനുഷ്യത്വം ഉള്ളിലുള്ളതുകൊണ്ടുണ്ടായതാണല്ലോ. പാപ്പൂന്റെ അമ്മയ്ക്കും അപ്പയ്ക്കും സന്തോഷിക്കാന്‍ വകയുണ്ട്.


  പിന്നേ.....
  പോസ്റ്റിടാന്‍ ഒരാഴ്ചയാ ഞാന്‍ സമയം തന്നിരുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടാണെങ്കിലും പോസ്റ്റ് വന്നല്ലോ. നന്നായി.

  ReplyDelete
 6. ഹായ് പാപ്പു,
  ചിലര്‍ അങ്ങനെ ആണ് സ്വന്തം ജീവിതം അതിനു ചുറ്റും ഉള്ളവര്‍ അത് മാത്രം ആണ് ലോകം എന്ന് വിചാരിക്കുന്നവര്‍ . ചിലപ്പോള്‍ അനുഭവങ്ങള്‍ അങ്ങനെ ആക്കി മാറ്റിയതാവും

  ReplyDelete
 7. നല്ല തിരിച്ചറിവ് ട്ടോ മോളെ..
  ആശംസകൾ..

  ReplyDelete
 8. എല്ലാ മനുഷ്യരും നല്ലതാ....
  ദൊഡ്ഡപ്പ മാത്രം ചീത്ത

  ReplyDelete
 9. ദൊഡ്ഡപ്പയ്ക്ക് രണ്ടു കൊടുക്കണം. ഹും !
  പാപ്പു എപ്പോളാ എഴുതാന്‍ തുടങ്ങിയെ ?
  അമ്മ പറഞ്ഞത് പാപ്പുനു കന്നടയെ അറിയൂ എന്നാണല്ലോ
  :)

  ReplyDelete
 10. ആത്മന്‍ചേട്ടാ..അങ്ങനത്തെ ഒരു കാലം വന്നാല്‍ മതിയായിരുന്നു.
  നൌഷാദേട്ടാ...ഉം.ശരി
  അഭിച്ചേട്ടാ...വിചാരങ്ങള്‍ നമുക്ക് തിരുത്താന്‍ പറ്റില്ലേ?
  ഹരീഷേട്ടാ.. താങ്ക്യു.. ഞാനൊരു മെയില്‍ അയച്ചിരുന്നു.കിട്ടിയോ?
  കൂതറതന്നെയാല്ലേ?
  ഹേമാംബികച്ചേച്ചീ..ദൊഡ്ഡപ്പക്ക് അടി കൊടുത്താല്‍ എന്റെ കയ്യ് വേദനെടുക്കും..എനിക്ക് മലയാളോം അറിയാട്ടോ..

  ReplyDelete
 11. തകര്‍പ്പന്‍ ചേട്ടാ..സോറി..നേര്‍ത്തെ കണ്ടില്യ.
  താങ്ക്യു..അമ്മ സന്തോഷിച്ചിട്ടുണ്ട്.. അപ്പോട് ചോദിച്ചിട്ട് പറയാം..ഹി ഹി ഹി

  ആഴ്ചയിലൊരിക്കല്‍ ഓരോ പോസ്റ്റിടാന്‍ ശ്രമിക്കാം..

  ReplyDelete
 12. പാപ്പൂട്ടീ, എന്താപ്പോ ഇത്??
  ഏതായാലും നന്നായി....
  ഇക്കാലത്തും നിഷ്കളങ്ക ഹൃദയം സൂക്ഷിക്കുന്നതിന് ...
  നന്മ മാത്രം ആഗ്രഹിക്കുന്നതിന് ...
  ആശംസകള്‍...
  എഴുത്ത് ഇനിയും തുടരുക... :)

  ReplyDelete
 13. ഡൊഡ്ഡപ്പ ആള് പെശകാണ്

  ReplyDelete
 14. അത് തന്നെ നമ്മള്‍ക്ക് തട്ടുപോള്‍ ആണ് നമ്മള്‍ക് വേദനിക്കു

  pls remove the word verification

  ReplyDelete
 15. my dear pappuuu
  amma paranju ariyam..
  nalla ezhuthu ...manasum
  ezhuthu tudaran aasamsakal

  ReplyDelete
 16. പാപ്പൂസ്...
  ജാതി-മത,വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ
  മനുഷ്യനെ മനുഷ്യനായി കാണാനുള്ള ആ മനഃസ്സ്
  എന്നും പാപ്പൂസ്സിനൊപ്പം ഉണ്ടാവട്ടെ!
  ഒപ്പം ഇനിയും ഇത്തരം കൊച്ചു ‘വലിയ’ കാര്യങ്ങളെഴുതി
  മറ്റുള്ളവരിലും ഈ മഹത് സന്ദേശം ഉണര്‍ത്താനുതകട്ടെ!
  പാപ്പൂസിനെ പോലുള്ളവരുടെ ഒരു തലമുറയാണിന്ന് ലോകത്തിനാവശ്യം...
  എഴുത്ത് തുടരൂ ...
  എല്ലാവിധ ആശംസകളും...

  ReplyDelete
 17. എല്ലാര്‍ക്കും നന്ദി..
  രണ്ടുമാസത്തിനു ശേഷം പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.. അതിലേക്ക് ക്ഷണിക്കുന്നു..

  ReplyDelete
 18. പാപ്പു, ഞാനല്ലാത്ത എല്ലാറ്റിനേയും കാണാനും പരിഗണിയ്ക്കാനും കഴിയുമെങ്കിൽ സ്നേഹിയ്ക്കാനും കഴിയുന്നില്ലെങ്കിൽ
  വെറുക്കാതിരിയ്ക്കാനുമെങ്കിലും സാധിയ്ക്കുന്നവർ ഉണ്ടാകട്ടെ.
  പാപ്പുവിന്റെ ഈ നല്ല മനസ്സ് എന്നും തുണയായി കൂടെയുണ്ടാകട്ടെ

  ReplyDelete
 19. നല്ല ചിന്തകള്‍. എന്റെ വിഷമം അതല്ല , ഞാന്‍ കുട്ടി ആയിരിക്കുമ്പോള്‍ മത ചിന്തകളിലൂടെ ആള്‍ക്കാരെ വേര്‍തിരിക്കുന്നവരെ സാമൂഹ്യ വിരുദ്ധരായി മാത്രമാണ് കണ്ടിരുന്നത്‌ . എന്നാല്‍ ഇന്ന് പ്രത്യേകിച്ച് കേരളത്തില്‍ ഒരു മതത്തെക്കുറിച്ചും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പറ്റാത്ത സ്ഥിതി കണ്ടു തുടങ്ങിയിരിക്കുന്നു . നമ്മള്‍ പുരോഗമിച്ചു പിറകോട്ടു പോകുന്നുവോ എന്നൊരു സംശയം . കര്‍ണാടകം പോലെയുള്ള സംസ്ഥാനങ്ങളില്‍ പൊതുവേ മതം മനുഷ്യന്റെ ദിനചര്യകളുടെ ഭാഗമാണ് , ആരോട് മിണ്ടണം, ആരുടെ വീട്ടില്‍ പോകേണം എന്നൊക്കെ തെര്രുമാനിക്കുന്നതില്‍ മതത്തിനു ഒരു പങ്കുണ്ട് അവിടെ . അത് മാരന്‍ ഒരു സാമൂഹ്യ വിപ്ലവം വേണം. ഞാന്‍ ഒരു കഥ പറയാം . എന്റെ ഈറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത് . ആ കുട്ടി വളര്‍ന്ന സ്ഥലത്ത് ഒരു പ്രത്യേക മതത്തിലെ ആണ്‍ കുട്ടികളോട് പെണ്‍കുട്ടികള്‍ മിണ്ടരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നുവത്രേ , അതിന്റെ കാരണം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഏരിയയിലെ സകല പോലീസെ കേസുകളിലും പ്രതികള്‍ ആ മതത്തിലെ ചെറുപ്പക്കാര്‍ ആണെന്ന് . അപ്പോള്‍ അനുഭവങ്ങള്‍ പലപ്പോഴും പെരുമാറ്റത്തിനെ സ്വാധീനിക്കും . അപ്പോള്‍ അവിടെ വേണ്ടത് ഒരു കൂട്ടായ സാമൂഹിക മാറ്റമാണ്.നമ്മള്‍ക്ക് അതിന്റെ പതാകാവാഹകര്‍ ആകാം .

  ReplyDelete