ആതിരനിലാവില്‍...

ജാലകം

Saturday, March 27, 2010

വലിയ സമ്മാനം

സമയം ഒമ്പത് കഴിഞ്ഞു. മുതിര്‍ന്നവരെല്ലാം അത്താഴത്തിന്റെ തിരക്കിലാണ്. ഞങ്ങള്‍ കുട്ടികള്‍ റൂമിലിരുന്ന് വര്‍ത്തമാനം പറയുകയാണ്. നാളെ ക്രിസ്മസ് അല്ലേ, കിട്ടാന്‍ പോകുന്ന സമ്മാനത്തെ പറ്റി ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ കഴിക്കാന്‍ വിളിച്ചു. അത്താഴം കഴിഞ്ഞു കിടന്നു. ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് ഇരുന്നു. അപ്പോള്‍ ഞാന്‍ മണികളുടെ ശബ്ദം കേട്ടു. എനിക്ക് മനസിലായി അത് സാന്താക്ലോസ് ആണെന്ന്. പിന്നെ എന്തൊക്കെയോ വീഴുന്ന ശബ്ദവും കേട്ടു. അത് സമ്മാനമാണെന്ന് മനസിലായി. എനിക്ക് കിട്ടാന്‍ പോകുന്ന സമ്മാനത്തെ കുറിച്ച് ഞാന്‍ ഓര്‍ത്തിരുന്നു. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ അലാറം അടിച്ചപ്പോഴാണ്‌ ഉണര്‍ന്നത്. നോക്കിയപ്പോള്‍ എല്ലാവരും ഉണര്‍ന്ന് ഹാളില്‍ എത്തിയിട്ടുണ്ട്. സമ്മാനപ്പൊതികള്‍ കണ്ട് അവര്‍ അമ്പരന്നു നില്‍ക്കുകയാണ്. ചിന്നൂം ചിമ്മൂം ഒക്കെ ഓടിവന്ന് പെട്ടികള്‍ എടുത്തു പേര് വായിച്ചു വിതരണം തുടങ്ങിക്കഴിഞ്ഞു. ഞാന്‍ എന്റെ പെട്ടി നോക്കി, കാണാനില്ല. അവിടെ ഒരു ലെറ്റര്‍.. ഞാന്‍ അത് പൊട്ടിച്ചു വായിച്ചു. ആ കത്ത് എനിക്കുള്ളതായിരുന്നു. അതില്‍ രാത്രി ചുവരില്‍ കാണുന്ന നീല വെളിച്ചത്തിലൂടെ കടക്കാന്‍ പറഞ്ഞിരുന്നു. എനിക്ക് ചിരി വന്നു. ചുവരില്‍ കൂടി കടക്കുകയോ? എന്തായാലും രാത്രി ഞാന്‍ ചുവരില്‍ നോക്കിയപ്പോള്‍ അതാ ഒരു നീല വെളിച്ചം..അതിന്റെ അടുത്ത് ചെന്നപ്പോള്‍ അത് ഒരു വഴി പോലെ ആയി. ഞാന്‍ അതിലൂടെ ചുവരിന് അപ്പുറത്തേക്ക് കടന്നു. ഞാന്‍ മറൊരു ലോകത്തേക്ക് എത്തി. അവിടെയുള്ള ആളുകള്‍ എന്നെ ഒരു വീടിന്റെ മുമ്പിലാക്കി. ഞാന്‍ ആ വീടിന്റെ ഉള്ളില്‍ കയറി. അവിടെ മുടിയും താടിയും പുരികവും മീശയും ഒക്കെ നരച്ച് ചുവന്ന കുപ്പായം ഇട്ട ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടെന്ന് മനസിലായി അത് സാന്താക്ലോസ് ആണെന്ന്. അദ്ദേഹം എനിക്കൊരു പെട്ടി തന്നു. അത് വീട്ടിലെത്തിയിട്ടെ തുറക്കാവൂ എന്നും പറഞ്ഞു. ഞാന്‍ വന്ന വഴിയെ തിരിച്ചു വീട്ടിലെത്തി, പെട്ടി തുറന്നപ്പോള്‍ അതില്‍ ഒരു അലമാരി.. അലമാരി തുറന്നപ്പോള്‍ ഞാന്‍ നേരത്തെ പോയ അത്ഭുത ലോകം...എനിക്ക് മനസിലായി ഈ അലമാരിയിലൂടെ എപ്പോള്‍ വേണമെങ്കിലും ആ ലോകത്തേക്ക് പോകാമെന്ന്... അതില്‍ സാന്താക്ലോസിന്റെ ഒരു കത്തും ഉണ്ടായിരുന്നു. '' ഇതാണ് ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം''....................

13 comments:

 1. ക്രിസ്മസ് സമ്മാനം..

  ReplyDelete
 2. കഥ നന്നായിട്ടുണ്ട്.

  ഇനിയും എഴുതൂ.

  ReplyDelete
 3. നന്നായിട്ടുണ്ട് പ്യാപ്പു ..... നീം എഴുതൂ !

  ReplyDelete
 4. കഥ പറഞ്ഞ് അനുഭവിപ്പിക്കാന്‍ കഴിയുന്നുണ്ട്. നന്നായി...
  കുറെ വായിക്കൂ... കുറെ എഴുതൂ...

  ReplyDelete
 5. nannayittundu aathirakutty. veendum ezhuthoo.

  ReplyDelete
 6. hi paappu
  story was good
  Athira in wonderland?
  exellent work any way keep writing
  simpson

  ReplyDelete
 7. hi papu i am chichu keep writing

  ReplyDelete
 8. പാപ്പൂ..... എന്നെ പറ്റിച്ചല്ലേ... നിനക്കു വച്ചിട്ടുണ്ട്.

  ReplyDelete
 9. നന്നായിട്ടുണ്ട്.

  ReplyDelete
 10. കഥ നന്നായി ഇനീം ഇത് പോലെ കൊറേ എഴുതണംട്ടോ

  ReplyDelete
 11. ഇനിയും കഥകൾ വരട്ടെ.

  ReplyDelete
 12. നന്നായിട്ടുണ്ട് ട്ടോ!
  നല്ല ഭാവന..
  നല്ല എഴുത്തും

  ReplyDelete