ആതിരനിലാവില്‍...

ജാലകം

Monday, March 29, 2010

ആനക്കാരന്‍

ഞാന്‍ ആനക്കാരന്‍ എന്ന പുസ്തകം വായിച്ചു. കാരൂര്‍ നീലകണ്ഠപ്പിള്ളയാണ് ഇതെഴുതിയത്.
ജയപുരം രാജ്യത്ത് നടക്കുന്ന കഥയായിട്ടാണ് എഴുതിയിരിക്കുന്നത്. ഒരാന-രാമഭദ്രന്‍, പിന്നെ പാപ്പാന്‍ കോമന്‍, അയാളുടെ മരുമകന്‍ ചാത്തു, രാജാവ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍.
പിന്നെ ആനയും കോമനും പരസ്പരം നല്ലോണം സ്നേഹിച്ചിരുന്നു. കോമന് ആനയെ മകനെപ്പോലെയായിരുന്നു. രാജാവ് എന്നും കണികാണുന്നത് രാമഭദ്രനെയാണ്. നാട്ടുകാര്‍ക്കും രാമഭദ്രനെ ഇഷ്ടമായിരുന്നു. ഒരു ദിവസം രാമഭദ്രന്‍ കോമനെ അനുസരിക്കാതെ ഓടിപ്പോയി. രാജാവ് ആനയെ പിടിച്ചുകൊണ്ടുവരാന്‍ ഉത്തരവിറക്കി. കോമനും കൂട്ടരും ആന പോയ വഴി പിന്തുടര്‍ന്ന് കാട്ടിലേക്ക് പോയി. ആനാ കോമനെ ചതച്ചരച്ചു. ചാത്തു പഴയ ഗ്രന്ഥങ്ങള്‍ എടുത്തു പഠിച്ചു. നാലു വര്‍ഷം കഴിഞ്ഞ് ചാത്തു ആനയെ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോയി. ചാത്തു ആനയെ അനുസരിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. ആളുകള്‍ ചാത്തുവിന് സമ്മാനങ്ങള്‍ നല്‍കി. ആനക്ക് കഴിക്കാന്‍ ശര്‍ക്കരയും പഴവും കൊടുത്തു. രാജാവ് ചാത്തുവിനെ കെട്ടിപ്പിടിച്ച് ആ ആനയേയും ധാരാളം പണവും അവന് സമ്മാനമായി കൊടുത്തു.
ഇതാണ് ഞാന്‍ വായിച്ച ‘ആനക്കാരന്‍’ എന്ന പുസ്തകത്തിലെ കഥയുടെ ആ‍ശയം.

ഞാനിത് ശരിക്കും ആസ്വദിച്ചു. കോമനെ ആന കൊന്നത് വായിച്ചപ്പോ എനിക്ക് സങ്കടമായി. ചാത്തു ആനയെ തളച്ച് തിരിച്ച് കൊണ്ടുവന്നപ്പോള്‍ എനിക്ക് എന്ത് സന്തോഷമായെന്നോ?

‘ആനക്കാരന്‍’ ശരിക്കും എനിക്കിഷ്ടപ്പെട്ട ഒരു പുസ്തകമാണ്.

7 comments:

  1. എനിക്കിഷ്ടപ്പെട്ട ഒരു പുസ്തകം. ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തതാ...

    ReplyDelete
  2. നല്ല കാര്യം മോളേ.. വായന മരിക്കുന്നില്ല എന്നതിനു ഇതിൽ പരം തെളിവില്ല.. ഇനിയും വായിക്കുക.
    വായിക്കേണ്ട ചില പുസ്തകങ്ങൾ
    അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗയാത്ര - സിപ്പി പള്ളിപ്പുറം
    പഞ്ചതന്ത്രം കഥകൾ
    ഈസോപ്പ് കഥകൾ
    അങ്ങിനെ അങ്ങിനെ.. പലതും ഓർമ്മ വരുന്നില്ല..

    ReplyDelete
  3. കൊള്ളാം. ഇനിയും പുസ്തകങ്ങള്‍ വായിക്കണം. വായിക്കുന്നതിനെക്കുറിച്ച് അപ്പോത്തന്നെ ഇങ്ങനെ എഴുതുകയും വേണം. ട്ടോ.

    ReplyDelete
  4. വായിയ്ക്കൂ... ആതിര.
    എഴുതുകയും ചെയ്യൂ...

    ReplyDelete
  5. നല്ല കഥ കേട്ടോ. ഇനിയും വായിച്ചിട്ട് എഴുതൂ.
    എല്ലാം വായിക്കാന്‍ പറ്റാത്ത ഞങ്ങള്‍ക്ക് പാപ്പു മോള്‍ പറഞ്ഞു തരുന്നത് എങ്കിലും വായിക്കാമല്ലോ.

    ReplyDelete
  6. പുസ്തകങ്ങളുടെ ലോകം പാപ്പുവിനു മുൻപിൽ വിശാലമാകട്ടെ.

    ReplyDelete
  7. നന്നായിട്ടുണ്ട്‌. ഇനിയും വായിക്കൂ

    ReplyDelete