ആതിരനിലാവില്‍...

ജാലകം

Thursday, July 22, 2010

അമ്മക്കെന്താ സൈക്കിൾ ചവിട്ടിക്കൂടേ?

അതേയ്.. ഞാനും അമ്മയും കൂടി ഒരു ദിവസം സൈക്കിളിൽ വരുമ്പോ എന്റെ സ്കൂളില് പഠിക്കണ ഒരു ചേട്ടൻ അവടെ ഒരു കടേല് നിൽക്കുന്നുണ്ടാർന്നു. ഞാൻ വളവു തിരിഞ്ഞപ്പോ ആ ചേട്ടൻ (ഫസൽ ചേട്ടൻ)എന്നോട് ‘ബ്രേക്ക് ഉണ്ടോടീ’ എന്ന് ചോദിച്ചു. ഞാൻ, ‘ആ ഉണ്ട്’ എന്നു പറയുമ്പോളാണ് അമ്മ വളവു തിരിഞ്ഞു വന്നത്. അപ്പോ ഫസൽ ചേട്ടൻ,‘അള്ളോ!ദേ, അടുത്തത് ‘ എന്ന്..... ഞാൻ പറഞ്ഞു അതെന്റെ അമ്മയാ ന്ന്..

പിറ്റേ ദിവസം സ്കൂളിൽ ചെന്നപ്പോ ഫസൽ ചേട്ടൻ ചോദിക്കുവാ ‘നിന്റെ പിറകിൽ ഉണ്ടായിരുന്നത് ആരായിരുന്നൂ’ ന്ന്.. ഞാൻ പറഞ്ഞു അമ്മയാ ന്ന്.. അപ്പോ ഫസൽചേട്ടന്റെ കൂട്ടുകാരൻ പറയുകയാ “ഇവളുടെ അമ്മ സൈക്കിൾ ഓടിക്കുന്നൂന്നോ..!! വെല്ല പെപ്പും ഓടിക്കാൻ പറ പെണ്ണേ” ന്ന്..

അല്ല. ഇവടെ അമ്മമാർക്ക് സൈക്കിൾ ചവിട്ടിക്കൂടേ? പെപ്പ് മാത്രേ ഉപയോഗിക്കാൻ പാടുള്ളൂ? ഇത് നല്ല കൂത്ത് !!!

15 comments:

 1. നിങ്ങൾക്കെന്താ തോന്നണേ ന്ന് പറയൂ

  ReplyDelete
 2. സൈക്കിൾ ചവിട്ട് ആരോഗ്യത്തിനു സുഖപ്രദം മോളേ..
  ഈ മാമനും ഒരു സെക്കന്റ് ഹാൻഡ് വാങ്ങി വെച്ചിട്ടുണ്ട്..
  തടി കുറയ്ക്കാൻ..:)

  ReplyDelete
 3. "അല്ല. ഇവടെ അമ്മമാർക്ക് സൈക്കിൾ ചവിട്ടിക്കൂടേ? പെപ്പ് മാത്രേ ഉപയോഗിക്കാൻ പാടുള്ളൂ? ഇത് നല്ല കൂത്ത് !!!"

  ഇത് ഇഷ്ടപ്പെട്ടു.

  നന്നായിട്ടുണ്ട് പാപ്പൂ. നല്ല ചിന്ത. അമ്മമാര്‍ എല്ലാരും ഇനി സൈക്കിള്‍ തന്നെ ഉപയോഗിക്കട്ടെ. ഒരു കുഴപ്പവുമില്ല. പിന്നെ മേലനങ്ങാന്‍ താല്പര്യമില്ലാത്ത അമ്മമാര്‍ പറഞ്ഞുണ്ടാക്കുന്നതല്ലെ പെപ് മാത്രേ ഉപയോഗിക്കാവൂ എന്നൊക്കെ.

  ആവശ്യമില്ലാത്ത ചില ധാരണകള്‍ നമ്മളെല്ലാം ഉണ്ടാക്കിവച്ചിട്ടുണ്ട്. ശരിക്കും ഇത്തരം കാര്യങ്ങളിലെല്ലാം സൌകര്യം മാത്രമാണ് നോക്കേണ്ടത്. അല്ലേ.

  സൈക്കിള്‍ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം സൌകര്യങ്ങളുണ്ട്. പെട്രോളിന് തീപിടിച്ച വിലയുള്ള കാലത്ത് ആ ചിലവില്ല, ആരോഗ്യത്തിന് നല്ലതാണ്. പിന്നെ മെയിന്റനനന്‍സ് ചിലവ്, (ടയറിലുപയോഗിക്കുന്ന കാറ്റിന് കാശുകൊടുക്കണ്ടല്ലോ) അതുകൊണ്ട് ഗോബാക് പെപ്. സൈക്കിള്‍ കീ ജയ്.

  അമ്മയോടും സന്തോഷം അറിയിച്ചേക്കു. ഇപ്പോഴും സൈക്കിള്‍ ഉപയോഗിക്കുന്നതിന് ഇനി കാണുമ്പോ എന്റെ വക പ്രത്യേകം ചിലവുണ്ടെന്നും പറഞ്ഞേക്കൂ.

  ReplyDelete
 4. പപ്പൂ അമ്മമാര്‍ക്കും ഓടിക്കാമല്ലോ സൈക്കിള്‍ ബാലന്‍സ് ഉണ്ടെങ്കില്‍
  :-)

  ReplyDelete
 5. ആളുകള്‍ പറയുന്നത് കാര്യാക്കണ്ടാ

  ReplyDelete
 6. നന്നായിട്ടുണ്ട്,സൈക്കിള്‍ ചവിട്ടും എഴുത്തും തുടര്‍ന്നോളൂ.

  ReplyDelete
 7. സൈക്കിൾ സവാരി തുടരട്ടെ!

  ReplyDelete
 8. പാപ്പുക്കുട്ടി.....
  അമ്മയ്ക്കൊരു സലാം!


  ആശംസകള്‍...

  ReplyDelete
 9. ജാതി വര്‍ഗ്ഗ ഭേദമില്ലാതെ ആണിനൊ പെണ്ണിനൊ സംവരണമേര്‍പ്പെടുത്താത്ത ഈ സാധനം ആര്‍ക്കും എവിടെയും ചവിട്ടാം..
  അതല്ലാ‍...എന്താ ഈ പെപ്പ് ? ഈ അങ്കിളിനറ്യാത്തതോണ്ടാ....

  ReplyDelete
 10. നമ്മുക്ക് ഒരുമിച്ച് സൈക്കിള്‍ ചവിട്ടാം

  ReplyDelete
 11. സൈക്കിള്‍ ഓടിച്ചാല്‍ എന്താ ..ആ ഫൈസല്‍ ചേട്ടന് വട്ടായിരിക്കും

  ReplyDelete
 12. ശരിയാ പാപ്പൂ...
  ഇതെന്താ വെള്ളരിക്കാ പട്ടണമോ?
  അമ്മമാര്‍ സൈക്കിള്‍ ചവിട്ട്യാ ആകാശം ഇടിയോ?
  ...
  ഇവിടെ ദുബായില്‍ എത്രയോ അമ്മമാര്‍
  വ്യായാമത്തിനായി ത്രെഡ്ഡ് മില്ലും മറ്റും ഉപയോഗിക്കുന്നു...
  (റോഡിലൂടെ സൈക്കിള്‍ യാത്ര ആണിനും പെണ്ണിനും എളുപ്പമല്ല ഇവിടെ )

  ReplyDelete
 13. മറുപടി എഴുതാന്‍ വൈകിയേന് സോറി..

  സൈക്കിള്‍ ചവിട്ടാന്‍ കൂടെ വന്ന എല്ലാര്‍ക്കും നന്ദി.

  ഇനീം കാണാം


  ഒഎബി അങ്കിള്‍.. പെപ്പ് എന്ന് പറയണത് സ്കൂട്ടി ആണ്.. സ്കൂട്ടി പെപ്പ് എന്ന് കേട്ടിട്ടില്ലേ?

  മുരളി അങ്കിള്‍.. വ്യായാമത്തിനുള്ള സൈക്കിള്‍ വീട്ടിലിരുന്ന് ചവുട്ടിയാ ആര്‍ക്കും പ്രശ്നമുണ്ടാവില്ല. റോഡിലൂടെ പോവുമ്പഴല്ലേ കൊഴപ്പം!

  ഹരീഷങ്കിളിന്‍റെ തടി കുറഞ്ഞോ ആവോ?


  എല്ലാരെയും പുതിയ പോസ്റ്റിലേക്ക് ക്ഷണിക്കുന്നു..

  ReplyDelete
 14. സൈക്കിളാണ് വേണ്ടത്.

  ReplyDelete
 15. alla pinne .. ammamaarkk enthukond circle chavittikkooda
  njan ente mutthasshiyodum parayarund aashupathree povumbo ente circle chavittippoykko nnu ,,,,he he ...

  ReplyDelete