ആതിരനിലാവില്‍...

ജാലകം

Monday, October 4, 2010

എനിക്ക് ഇഷ്ടമുള്ള വേഷം ധരിക്കാമോ?

സോറി. ലാസ്റ്റ് പോസ്റ്റ് ജൂലായിലായിരുന്നു. ഇത്രയും വൈകിയതിന് സോറി.

ഇത്തവണ ഞാനെഴുതുന്നത് മതത്തെക്കറിച്ചാണ്, സോറി, മതങ്ങളെക്കുറിച്ചാണ്.
റെയാന എന്ന കാസര്‍കോട്ടുകാരി ചേച്ചി ഇപ്പോള്‍ പ്രശ്നത്തിലാണ് എന്ന് അറിയാമല്ലോ. എന്താണ് പ്രശ്നം എന്നല്ലേ? പര്‍ദ ധരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് ചേച്ചിയെ പര്‍ദ ധരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മതത്തെ കാത്തുസൂക്ഷിക്കുന്നവര്‍ എന്ന് സ്വയം പറയുന്നവര്‍ ഭീഷണിപ്പെടുത്തുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 'അവര്‍ പറയുന്നതു പോലെ അനുസരിച്ചാല്‍ പോരേ, എന്തിനാ വെറുതെ പൊല്ലാപ്പിനു നില്‍ക്കുന്നത്' എന്ന് ഒരു പോലീസ്കാരന്‍ ചോദിച്ചത്രെ. ഇപ്പോള്‍ പോലീസിന്‍റെ സംരക്ഷണത്തിലാണെങ്കിലും ഫോണ്‍ വഴിയും കത്തുവഴിയും ഭീഷണി ചേച്ചിയെ പിന്‍തുടരുന്നു.

ഇത് ഒരു മതത്തിന്‍റെ മാത്രം കാര്യമല്ല. എല്ലാ മതങ്ങളിലും ഉണ്ട് ഇത്തരം അനാവശ്യ നിര്‍ബന്ധബുദ്ധികള്‍. സിന്ദൂരക്കുറിയോ ചന്ദനക്കുറിയോ ഒക്കെ തൊട്ട് സ്വന്തം മതം ഏതാണെന്ന് വെളിപ്പെടുത്തി വേണം നടക്കാന്‍ എന്ന് പറയുന്നത് ശരിയാണോ?

'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്.. 'ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്' എന്നും.. ഈ പാഠം ഞങ്ങള്‍ പഠിച്ചു.അതുകൊണ്ട് ഞങ്ങളോട് (ഞാന്‍, സജ്ന, ആര്യ) ജാതി ചോദിച്ചാല്‍ ഉടനടി ഉത്തരം 'എല്ലാ ജാതിയിലും പെടും' എന്നോ 'മനുഷ്യജാതി' എന്നോ പറയാന്‍ പറ്റുന്നത്. കുട്ടികളായ ഞങ്ങള്‍ പഠിച്ച ഈ പാഠം എന്നായിരിക്കും മുതിര്‍ന്നവര്‍ പഠിക്കുക?

ഇന്ത്യ ,സ്വാതന്ത്ര്യത്തിലേക്ക് 1947ല്‍ കാല്‍ വച്ചു എന്ന് പറഞ്ഞാല്‍, ഞാന്‍ അത് ഇപ്പോഴും നിഷേധിക്കുകയേ ഉള്ളൂ. കാരണം, അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കാതെ മതത്തിന്‍റെ പേരും പറഞ്ഞ് മനുഷ്യനെ വേട്ടയാടുകയാണ് ഇന്നും. ഇതില്‍നിന്ന് മോചനം ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു എന്ന് നമുക്ക് അഭിമാനത്തോടെ പറയാനാവുകയുള്ളൂ.

26 comments:

  1. ഒക്ടോബര്‍ ഒന്നിലെ യുറീക്കയില്‍ വന്ന 'ഒപ്പനയെ പര്‍ദ ഇടീക്കരുത്' എന്ന ലേഖനം കണ്ടപ്പോ തോന്നിയത്.

    ReplyDelete
  2. ഗുരുവായൂരു ചുരിദാറ് ധരിച്ചു ക്ഷേത്രദർശനം വിലക്കിയിരിക്കുന്നതെന്തിനാണാവോ??

    ReplyDelete
  3. ബ്ലോഗ് നോക്കൂ എന്ന് പറഞ്ഞപ്പോ ഇങ്ങനെയൊരു കിടിലന്‍ സംഭവമാണിട്ടിരിക്കുന്നതെന്നു കരുതിയില്ല.

    ചര്‍ച്ചചെയ്ത വിഷയം വളരെ നന്നായി. നമുക്കു ശരിയെന്നു തോന്നുന്ന വേഷം ധരിക്കുന്നതില്‍ ഒരു തെറ്റും ഇല്ല. അതില്‍ മതമോ സാമൂഹമോ ഇടപെടേണ്ടതില്ല എന്നാണ് എന്റെയും അഭിപ്രായം. അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. പിന്നെ മൊത്തം സമൂഹത്തെത്തന്നെ അപമാനിക്കുകയോ അപഹസിക്കുകയോ ചെയ്യുന്നതരത്തില്‍ വസ്ത്രധാരണം മാറുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ടതുള്ളു എന്നു തോന്നുന്നു.

    കൊള്ളാം എന്ന് ഇതിന്റെ കീഴില്‍ വെറുതെ എഴുതിവയ്ക്കുന്നതില്‍ വലിയ അര്‍ഥമില്ല എന്നും തോന്നുന്നു. അതുകൊണ്ട് പാപ്പൂന്റെ നല്ലചിന്തയ്ക്കു കീഴെ എന്റെ ഒപ്പുകൂടി ഇടുന്നു. നമ്മുടെ നാട് നന്നായിവരുമെന്ന് ഇപ്പോള്‍ പ്രതീക്ഷയുണ്ട്, പാപ്പുവിന്റെയും കൂട്ടുകാരുടെയും (ആര്യയോടും സജ്നയോടും അന്വേഷണം അറിയിക്കണം) കാലമാണല്ലോ ഇനി വരാന്‍പോകുന്നത്.

    അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

    സന്തോഷമായി....

    ReplyDelete
  4. അതെ പാപ്പുവിന്റെയും കൂട്ടുകാരുടെയും കാലം വരട്ടെ.:))

    ഹരീഷ് ഭായ്‌ ഗുരുവായൂരില്‍ ഇപ്പോള്‍ ചുരിദാര്‍ ധരിച്ചു കേറാം എന്നാണു കേള്‍ക്കുന്നത്,പുരുഷന്മാര്‍ ഷര്‍ട്ട് ഇടാതെ വേണം കേറാന്‍, അതെന്തിനാവോ ?!!

    ReplyDelete
  5. മതത്തിന്റെ പേരില്‍ മാത്രമല്ല പാപ്പൂ പലതിന്റെയും പേരില്‍ പലരും വേട്ടയാടപ്പെടുന്നു...

    പാപ്പു വലിയ കുട്ടി ആകണ്ട.. അല്ലെങ്ങി വലുതായാലും ഇതിലെ അഭിപ്രായങ്ങള്‍ മാറാതെ നോക്കൂ

    ReplyDelete
  6. ‘ശരീരമാസകലം അടച്ചു കെട്ടിയ സ്ത്രീകൾ നിരന്നിരിക്കുന്ന സമ്മേളനവേദികളിൽനിന്നും, ഇസ്ലാം സ്ത്രീക്ക് ഏറ്റവും മാന്യമായ സ്ഥാനവും സ്വാതന്ത്ര്യവും നൽകുന്നത് മതമാണെന്ന വാദമുയരുമ്പോൾ അതേതർഥത്തിലാണെന്നും ആരുടെ നെഞ്ചിൽ നിന്നുയരുന്നതാണെന്നും അവൾ വിസ്മയപ്പെട്ടിട്ടുണ്ട്. ജയിൽമതിൽക്കെട്ടിനകത്ത് എനിക്ക് പൂർണ്ണസ്വാതന്ത്ര്യമാണ് എന്ന് തടവുകാരൻ പറയുന്നതിലെ അപഹാസ്യത അവൾക്കപ്പോഴൊക്കെ അനുഭവപ്പെട്ടു.”(ഖദീജാ മുംതാസിന്റെ ബർസയിൽ നിന്ന്)

    ReplyDelete
  7. ഹരീഷേട്ടാ.. ഗുരുവായൂര് ഇപ്പോ ചുരിദാറിടാം, പക്ഷേ, ഇവിടെ കൂടല്‍മാണിക്യത്തില്‍ സമ്മതിക്കുന്നില്ല..... എന്തിനാന്ന് എനിക്കും അറിയില്ല.

    തകര്‍ക്കുന്നേട്ടാ... എനിക്കും (സന്തോഷം)

    ഉപാസന .. :-)

    ഷാജിച്ചേട്ടാ.. താങ്ക്സ്

    മധുമാമാ... ശരിട്ടോ..

    വവ്വാക്കാവ്... ബര്‍സ എന്ന നോവല്‍ അമ്മ വാങ്ങീട്ട്ണ്ട്.. ഇത്തിരിക്കൂടി വലുതായിട്ട് ഞാന്‍ വായിച്ചോളാം...

    ReplyDelete
  8. പര്‍ദ വിവാദത്തിലെ നായികക്കെതിരെ കേസ്
    കാസര്‍കോട്: കര്‍ണാടകയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കേരളത്തില്‍നിന്ന് വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്ത് കൈമാറാമെന്ന് വാഗ്ദാനം നല്‍കി തുക വാങ്ങി വഞ്ചിച്ചതിന് വിദ്യാനഗറിലെ റയാന ആര്‍. ഖാസി (23)ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പര്‍ദ ധരിക്കാത്തതിന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് കോളിളക്കമുണ്ടാക്കിയ വിവാദത്തിലെ നായികയാണ് റയാന.
    കര്‍ണാടക ഉഡുപ്പി അമ്പല്‍പാടിയിലെ ധന്വന്തരി സ്‌കൂള്‍ ഓഫ് നഴ്‌സിങ് ജനറല്‍ മാനേജര്‍ വി. രഘുറാമിന്റെ ഹരജിയെ തുടര്‍ന്ന് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവനുസരിച്ചാണ് കേസ്. റയാനക്ക് പുറമെ മാതാവ് സുഹ്‌റയും കേസിലെ കക്ഷിയാണ്. കര്‍ണാടക വിദ്യാഭ്യാസ കച്ചവട ലോബിക്കുവേണ്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ കഥകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് റയാനക്കെതിരായ പരാതി. റിയ എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി, ന്യൂ ബേവിഞ്ച എന്ന പേരിലാണ് റയാന തുക വാങ്ങിയതെന്നാണ് ധന്വന്തരി നഴ്‌സിങ് കോളജിന്റെ മേധാവിയുടെ പരാതി. 2010 ജനുവരി 22 മുതല്‍ അധ്യയന വര്‍ഷം തുടങ്ങുന്നതിനകം 40 കുട്ടികളെ സ്ഥാപനത്തിന് എത്തിച്ചുതരാം എന്നാണ് കരാര്‍. അഡ്വാന്‍സായി 50,000 രൂപയടക്കം വിവിധ ഘട്ടങ്ങളിലായി 2.14 ലക്ഷം രൂപയാണ് തങ്ങളില്‍നിന്ന് ഇവര്‍ വാങ്ങിയതെന്നാണ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരാതി. അധ്യയന വര്‍ഷം തുടങ്ങിയിട്ടും കുട്ടികളെ എത്തിച്ചില്ല. തിങ്കളാഴ്ചയാണ് വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ അന്വേഷിക്കാനുള്ളതിനാല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
    തനിക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് റയാനക്ക് കോടതി പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. റയാനയുടെ പരാതിപ്രകാരം ബേവിഞ്ചയിലെ ഏതാനും പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍നിന്ന് കിട്ടിയ ചില മൊഴികളിലും തുടര്‍ അന്വേഷണം നടത്തണമെന്ന നിഗമനത്തിലാണ് പൊലീസ്.
    Madyamam daily 10/04/2010 -

    ReplyDelete
  9. പി എസ സി പരീക്ഷയ്ക്കും സ്കൂളില്‍ ചെര്ക്കു മ്പോഴും എല്ലാം എല്ലാ ജാതിയും എന്നായിരിക്കും എഴുതുന്നത്‌.
    അത് പോകട്ടെ. രണ്ടു മൂന്നു മാസം മുമ്പ് എവിടെ ഏതോ വിദേശികള്‍ വന്നു കൌപീനവും മുല ക്കച്ചയും മാത്രം ധരിച്ചു വെളിയില്‍ സഞ്ചരിച്ചു എന്ന് പറഞ്ഞു പോലീസ് പിടികൂടി ശരീരം മറചു വിട്ടു എന്നു ഇവിടെയുള്ള പത്രങ്ങള്‍ റിപ്പോര്ട്ട് ‌ ചെയ്തിരുന്നു.
    അവര്‍ വിദേശികള്‍ ആയത് കൊണ്ടായിരിക്കും ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമില്ലതു.
    എവിടെ മുസ്ലിം സ്ത്രീകള്‍ മുഴുവന്‍ പര്ദ്ദ് ഇട്ടാണോ നടക്കുന്നത്. അല്ല. പിന്നെ മുസ്ലിമുകളുടെ പേരില്‍ ഒരു വിവാദം ഉണ്ടാക്കിയാല്‍ പ്രശസ്തയാകമല്ലോ. അല്ലെ.
    ആ സ്ത്രീയെ അവരുടെ ഇഷ്ടത്തിനു വസ്ത്രം ധരിക്കാന്‍ അനുവദിക്കുക.
    പക്ഷെ നിയമം പോലും അത് അനുവദിക്കുമോ എന്ന് അറിയില്ല (മേല്‍ സൂചിപ്പിച്ച പോലെ ) അത് കൊണ്ട് നിയമവും ഭേദഗതി ചെയ്യുക.

    ReplyDelete
  10. മോളുടെ പ്രായം വെച്ച് നോക്കുമ്പോള്‍ കിടിലന്‍ ആയിട്ടുണ്ട്‌. ഇനിയും എഴുതുക.

    ReplyDelete
  11. യൂസുഫ്ചേട്ടാ.. ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല, അമ്മയാണ് പറഞ്ഞ് തന്നത്.
    രണ്ട് കാര്യങ്ങള്‍ പറയട്ടെ. ഒന്ന്, ഈ സംഭവം ഞാന്‍ അറിഞ്ഞിരുന്നില്ല.
    രണ്ട്, ഞാനിവിടെ പറഞ്ഞത് ഡ്രസിനെക്കുറിച്ച് മാത്രാണ്. അവര് വേറെ കാര്യത്തില്‍ കള്ളത്തരം കാണിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. പക്ഷേ അതോണ്ട് ഈ പ്രശ്നം ഇല്ലാതാവുന്നില്ലല്ലോ. മാത്രവുമല്ല, ഞാന്‍ പറഞ്ഞത് ഈ ചേച്ചീടെ കാര്യം മാത്രല്ല, ഇഷ്ടള്ള വേഷം ഇടാന്‍ പറ്റാത്ത അവസ്ഥയെപറ്റിയാ.

    പിന്നെ, നിയമം അനുവദിക്കുമോ എന്നറിയില്ല എന്ന് പറഞ്ഞത് ഡ്രസിന്‍റെ കാര്യാണോ? എന്‍റെ അറിവില്‍ ഭരണഘടന എല്ലാര്‍ക്കും തുല്യ അവകാശം കൊടുക്കുന്നുണ്ട്. (സാമൂഹ്യം ക്ലാസില്‍ പഠിച്ചതാ..)

    സലീം ചേട്ടാ.. താങ്ക്യു താങ്ക്യു... ഇനീം എഴുതുംട്ടോ...

    ReplyDelete
  12. പാപ്പു , വലിയവരുടെ ലോകത്ത് എത്തുമ്പോഴും നിനക്ക് നിന്റെ ചിന്തകള്‍ കൈമോശം വരാതിരിക്കട്ടെ ... ഈ ചേച്ചിയുടെ ആശംസകള്‍... :)

    ReplyDelete
  13. പാപ്പൂ,
    അഭിനന്ദനങ്ങള്‍...

    യൂസുഫ്,
    ഒന്നാമത് പോസ്റ്റുമായി ബന്ധമുള്ളതല്ല ദീര്‍ഘമായ വാര്‍ത്ത.പിന്നെ, രേഖകളിലെ ജാതി ചോദിച്ച് ആശയങ്ങളുടെ ശക്തി ചോര്‍ത്താന്‍ നോക്കരുതായിരുന്നു.

    ReplyDelete
  14. ആത്മന്‍,
    ജാതി ചോദിച്ചു ശക്തി ചോര്‍ത്തിയതോന്നുമല്ല. ഇന്നു നമ്മുടെ രാജ്യത്തെ മിക്കവാറും എല്ലാ രംഗത്തും ജാതിയും മതവും ചോദിക്കലും പറയലും എഴുതലും ഒക്കെയുണ്ട്. അത് സൂചിപ്പിക്കാന്‍ മാത്രമാണ് പീ എസ്സീയുടെ കാര്യം പറഞ്ഞത്. ഇന്നു കേരളത്തില്‍ ഇതുപോലുള്ള ധാരാളം കാര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ ചിലത് ബോധപൂര്‍വം വിസ്മരിക്കപ്പെടുകയും മറ്റു ചിലത് ഉയര്‍ത്തി കാട്ടപ്പെടുകയും ചെയ്യുന്നു. കേരളത്തില്‍ എത്ര സ്ഥലത്ത് പര്‍ദ്ദ വിവാദം ഉണ്ടായി. അത് പോലെ എത്ര സ്ഥലത്ത് ശിരോവസ്ത്ര വിവാദം ഉണ്ടായി. അതും പാപ്പു പഠിക്കുന്നത് പോലുള്ള സ്കൂളുകളില്‍. പര്‍ദയെക്കാള്‍ ശിരോവസ്ത്ര വിവാദം (അതും ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍. അതും അറിവ് പഠിപ്പിക്കുന്ന അധ്യാപികമാരായ കന്യാസ്ത്രീകള്‍ തന്നെ സ്വയം തല മറക്കുകയും അങ്ങിനെ ചെയ്തതിനു കുട്ടികളെ ശിക്ഷിക്കുകയും ചെയ്തത്.) പലഭാഗത്തും അരങ്ങേറിയിട്ടും ഇവിടെ വിവാദം പര്‍ദയിലാണ്.
    പിന്നെ ആ ദീര്‍ഘമായ വാര്‍ത്ത കൊടുത്തത് ഇവിടുത്തെ പത്ര മാധ്യമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളും ചേര്‍ന്ന് കണ്ണ് നീരോഴുക്കിയ " റിയാന എന്നാ പാവം ചേച്ചിയുടെ " തനിനിറം മറ്റുള്ളവര്‍ അറിയാന്‍ വേണ്ടിത്തന്നെയാണ്. രിയാനയുടെ കദന കഥ പറയാന്‍ ഇവിടെ എല്ലാ പത്രങ്ങളും ചാനലുകളും ഉണ്ടായിരുന്നെങ്കില്‍ തട്ടിപ്പ് കഥ പറയാന്‍ ചിലര്‍ മാത്രം.

    ReplyDelete
  15. പിന്നെ പാപ്പു മോളോട്, ഒരാള്‍ക്ക്‌ ഇഷ്ടപ്പെട്ട വസ്ത്ര ധാരണം ചിലപ്പോള്‍ സമൂഹം അംഗീകരിച്ചു എന്ന് വരില്ല.അത് പല കടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതിനു വേണ്ടിയാണ് ആ വിദേശ വനിതകളുടെ കാര്യം പറഞ്ഞത്. ആ വസ്ത്ര ധാരണ രീതി ഇഷ്ടമാണെന്ന് പറഞ്ഞു ഒരു പെണ്‍കുട്ടി മോളുടെ സ്കൂളില്‍ അങ്ങനെ വസ്ത്രം ധരിച്ചു വന്നാല്‍ എന്തായിരിക്കും അവസ്ഥ. അതാണ്‌ "നിയമം അനുവദിക്കുമോ എന്നറിയില്ല"എന്ന് പറഞ്ഞത്. അത് കൂടി അനുവദിക്കാനാണ് നിയമ ഭേദഗതി കൂടി ചെയ്യണമെന്നും പറഞ്ഞത്. പര്‍ദ്ദ ധരിക്കാതിരിക്കാന്‍ റിയാനയ്ക്ക് അവകാശം ഉള്ളതോടൊപ്പം ശിരോവസ്ത്രം ധരിക്കാന്‍ നബാലയ്കും(ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ടീ സീയില്‍ ശിരോവസ്ത്രം ധരിച്ച്ചതിനാല്‍ എന്ന് കാരണം എഴുതി പ്രിന്‍സിപ്പല്‍ പറഞ്ഞു വിട്ട പെണ്‍കുട്ടി ) അവകാശം ഉണ്ട്. അത് കൂടി ഉണ്ടാകുമ്പോഴാണ് ഇവിടെ സമത്വം ഉണ്ടാകുന്നത്. പക്ഷെ ഇവിടെ എല്ലാവരും സമന്മാരാണ്. ചിലര്‍ കൂടുതല്‍ സമന്മാരാണ്.
    ഇതൊക്കെ ഇന്ത്യയില്‍. പുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നഭിമാനിക്കുന്ന യൂറോപ്യര്‍ ചെയ്യുന്നത് ഒരു സ്ത്രീ അവളുടെ ഇഷ്ടപ്രകാരം പോലും ശിരോവസ്ത്രം ധരിക്കാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കുകയാണ്.എന്നാല്‍ അവിടെയും കന്യാസ്ത്രീകള്‍ക്കു ആകാം. അപ്പോള്‍ വിഷയം വസ്ത്രധാരണം അല്ല. മതം ആണ്.
    മോളോട് പറയാനുള്ളത്…മോളുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇന്നുള്ള അവസ്ഥ ഇതാണ് എന്ന് പറയാനാണ് എത്രയും എഴുതേണ്ടി വന്നത്.
    വിഷയങ്ങള്‍ പഠിക്കുകയും എഴുതുകയും ചെയ്യുക.. നിങ്ങളാണ് നാളെ രാജ്യം ഉറ്റുനോക്കുന്നത്. നിങ്ങളിലൂടെയാണ് രാഷ്ട്ര പുരോഗതിയുണ്ടാകേണ്ടത്. ഭാവി തലമുറ വാര്‍ത്തെടുക്കപ്പെടെണ്ടതും…..
    എല്ലാ വിധ ആശംസകളും നേരുന്നു……….

    ReplyDelete
  16. പിന്നെ പാപ്പു മോളോട്, ഒരാള്‍ക്ക്‌ ഇഷ്ടപ്പെട്ട വസ്ത്ര ധാരണം ചിലപ്പോള്‍ സമൂഹം അംഗീകരിച്ചു എന്ന് വരില്ല.അത് പല കടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. അതിനു വേണ്ടിയാണ് ആ വിദേശ വനിതകളുടെ കാര്യം പറഞ്ഞത്. ആ വസ്ത്ര ധാരണ രീതി ഇഷ്ടമാണെന്ന് പറഞ്ഞു ഒരു പെണ്‍കുട്ടി മോളുടെ സ്കൂളില്‍ അങ്ങനെ വസ്ത്രം ധരിച്ചു വന്നാല്‍ എന്തായിരിക്കും അവസ്ഥ. അതാണ്‌ "നിയമം അനുവദിക്കുമോ എന്നറിയില്ല"എന്ന് പറഞ്ഞത്. അത് കൂടി അനുവദിക്കാനാണ് നിയമ ഭേദഗതി കൂടി ചെയ്യണമെന്നും പറഞ്ഞത്. പര്‍ദ്ദ ധരിക്കാതിരിക്കാന്‍ റിയാനയ്ക്ക് അവകാശം ഉള്ളതോടൊപ്പം ശിരോവസ്ത്രം ധരിക്കാന്‍ നബാലയ്കും(ആലപ്പുഴയില്‍ സ്കൂളില്‍ നിന്നും ടീ സീയില്‍ ശിരോവസ്ത്രം ധരിച്ച്ചതിനാല്‍ എന്ന് കാരണം എഴുതി പ്രിന്‍സിപ്പല്‍ പറഞ്ഞു വിട്ട പെണ്‍കുട്ടി ) അവകാശം ഉണ്ട്. അത് കൂടി ഉണ്ടാകുമ്പോഴാണ് ഇവിടെ സമത്വം ഉണ്ടാകുന്നത്. പക്ഷെ ഇവിടെ എല്ലാവരും സമന്മാരാണ്. ചിലര്‍ കൂടുതല്‍ സമന്മാരാണ്.
    ഇതൊക്കെ ഇന്ത്യയില്‍. പുരോഗതിയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നഭിമാനിക്കുന്ന യൂറോപ്യര്‍ ചെയ്യുന്നത് ഒരു സ്ത്രീ അവളുടെ ഇഷ്ടപ്രകാരം പോലും ശിരോവസ്ത്രം ധരിക്കാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കുകയാണ്.എന്നാല്‍ അവിടെയും കന്യാസ്ത്രീകള്‍ക്കു ആകാം. അപ്പോള്‍ വിഷയം വസ്ത്രധാരണം അല്ല. മതം ആണ്.
    മോളോട് പറയാനുള്ളത്…മോളുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇന്നുള്ള അവസ്ഥ ഇതാണ് എന്ന് പറയാനാണ് എത്രയും എഴുതേണ്ടി വന്നത്.
    വിഷയങ്ങള്‍ പഠിക്കുകയും എഴുതുകയും ചെയ്യുക.. നിങ്ങളാണ് നാളെ രാജ്യം ഉറ്റുനോക്കുന്നത്. നിങ്ങളിലൂടെയാണ് രാഷ്ട്ര പുരോഗതിയുണ്ടാകേണ്ടത്. ഭാവി തലമുറ വാര്‍ത്തെടുക്കപ്പെടെണ്ടതും…..
    എല്ലാ വിധ ആശംസകളും നേരുന്നു……….

    ReplyDelete
  17. ആതിര മോളേ തകര്‍ത്തുല്ലോ..ഈ ചിന്തകള്‍ മോളില്‍ മരിക്കാതിരിക്കട്ടെ

    ReplyDelete
  18. ജാതിയും മതവും അവയോട് ബന്ധപ്പെട്ട ആചാരാനുഷ്ടാനങ്ങളും സങ്കൽ‌പ്പങ്ങളും രീതികളും മനുഷ്യരെ എന്നും വേർതിരിച്ച് നിറുത്തൂവാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ.

    മോൾ മിടുക്കിയായി വളരുന്നത് കാണാൻ മോഹം.
    എല്ലാ ആശംസകളും.

    ReplyDelete
  19. ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
    മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

    ReplyDelete
  20. മോളെ ..മോളും ഇങ്ങനെ ഒന്നും ചിന്തിക്കല്ലേ..കാരണം..ഓരോരുത്തര്‍ക്കും അവര്‍ അവരുടെ വിശ്വാസങ്ങള്‍ ഉണ്ട് എന്നിരിക്കെ..അവര്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളും ധരിക്കാം ..അതിനു ആരും എതിര് പറയില്ലാ..റിയാനയുടെ കാര്യം..കാസര്കൊടുകാരന്‍ ആയ എനിക്ക് നന്നായി അറിയാം..അവള്‍..സ്വന്തം കുടുംബത്തിലെ ഒരു സ്ത്രീ ചോദിച്ചതിന്നു ,,പോലീസ്‌ കേസ് കൊടുക്കുകയും ..അതിനെ ചില കുബുദ്ദികള്‍ ഏറ്റെടുക്കുകയും ആണ് കേട്ടാ..അറിയാത്ത കാര്യങ്ങള്‍ നാം പറയരുത്..കാള പെറ്റ്എന്ന് കേള്കുമ്പോള്‍ കയര്‍ എടുക്കുന്നപോലെ കേട്ടോ....PALA MUSLIM KUTTIKALUM PALA VESHATHILUM AANU VARUNNATHU ALLE?..ആരും എതിര് പറയുന്നില്ലല്ലോ?ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ..വലുതാക്കരുത്..

    ReplyDelete
  21. പാപ്പു മോളോട്.....

    നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..
    ഇനിയും തുടരുക..

    ReplyDelete
  22. കുഞ്ഞുമോള്‍ടെ വലിയ ചിന്തകള്‍ പോലും ഈ വളര്‍ന്ന സമൂഹത്തിനില്ലാതെ പോയല്ലോ.. പുതിയൊരു തലമുറയെങ്കിലും ഈ ജാതി മത വ്യവസ്ഥകളില്‍ നിന്നും അതിന്റെ ദ്രവിച്ച ആചാരങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നും പുറത്തു വരുന്നതാവട്ടെ എന്ന് പ്രത്യാശിക്കുന്നു...
    മോള്‍ക്ക്‌ നല്ലത് വരട്ടെ..

    (എന്ത് പറ്റി മോളെ.. കുറെ നാളായല്ലോ ബ്ലോഗില്‍ എഴുതിയിട്ട്.. പഠിത്തത്തിന്റെ തിരക്കിലും എഴുതാന്‍ സമയം കണ്ടെത്തണം ട്ടോ)

    സ്നേഹപൂര്‍വ്വം..

    ReplyDelete
  23. പപ്പു തകര്‍ത് മുന്നേറുന്നു........ keep rocking .....

    ReplyDelete